വിമാനങ്ങള്‍ക്കോ ഹെലികോപ്ടറുകള്‍ക്കോ പറന്ന് ഇറങ്ങാന്‍ കഴിയാത്ത പദേശങ്ങളില്‍ നായകളെ പാരച്യൂട്ടില്‍ ഇറക്കാനുള്ള പരീക്ഷണം റഷ്യ ആരംഭിച്ചു. റോസ്‌ടെക് സ്‌റ്റേറ്റ് കോര്‍പറേഷന്റെ ഭാഗമായ ടെക്‌നോ ഡൈനാമിക്കയാണ് ഒരാള്‍ക്കൊപ്പം നായയെ വിമാനത്തില്‍ നിന്ന് ഭൂമിയിലെത്തിക്കാന്‍ സഹായിക്കുന്ന പാരച്യൂട്ട് വികസിപ്പിച്ചെടുത്തത്. ഉയരത്തിലുള്ള വിമാനത്തില്‍ നിന്ന് പാരച്യൂട്ടിന്റെ സഹായത്തോടെ സേനകള്‍ക്കൊപ്പം നായകള്‍ക്ക് പറന്ന് ഇറങ്ങാന്‍ കഴിയുമോ എന്നായിരുന്നു പരീക്ഷണം. പരീക്ഷണത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു.
13,000 അടി ഉയരത്തില്‍ നിന്ന് ഒരു ജര്‍മന്‍ ഷെപ്പേഡിനെയാണ് പാരച്യൂട്ടില്‍ താഴേക്ക് ഇറക്കിയത്. പുതിയതായി വികസിപ്പിച്ച് എടുത്ത പാരച്യൂട്ടിന്റെ അവസാനഘട്ട പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് ടെക്‌നോ ഡൈനാമിക്ക അറിയിച്ചു. കാല്‍നടയായി എത്തിച്ചേരാന്‍ അധിക സമയം എടുക്കുന്ന പ്രദേശങ്ങളിലും വിമാനങ്ങള്‍ക്കോ ഹെലികോപ്ടറുകള്‍ക്കോ പറന്ന് ഇറങ്ങാന കഴിയാത്ത പ്രദേശങ്ങളിലും ഇത് കൂടുതല്‍ പ്രയോജന പ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെ സൈന്യത്തിന്റെ പലവിധ പ്രവര്‍ത്തനങ്ങളിലും പരിശീലനം നേടിയ നായകളെ ഉപയോഗിക്കാറുണ്ട്.
0 Comments